സെക്രട്ടറി കാർ വിട്ടു നൽകിയില്ല;ആദിച്ചനല്ലൂരിൽ 15 കി.മീ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയുടെ യോഗത്തിനെത്തി

കൊല്ലം:കൊല്ലം ആദിച്ചനല്ലൂരിൽ വേറിട്ട പ്രതിഷേധം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് . പ്രതിഷേധ സൂചകമായി പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് 15 കിലോമീറ്റർ ദൂരം സൈക്കിൾ യാത്ര ചെയ്തു. ഇന്നലെ മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത അന്താരാഷ്ട്ര ഗാർഹിക തൊഴിലാഴികളുടെ വാർഷിക യോഗത്തിന് പോകാൻ പഞ്ചായത്ത് പ്രസിഡന്റിന് പഞ്ചായത്ത് സെക്രട്ടറി ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.പരിപാടിയുടെ തലേ ദിവസം തന്നെ ഔദ്യോഗിക വാഹനം പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ രാവിലെ എത്തിയപ്പോൾ സെക്രട്ടറി വാഹനം വിട്ടുനൽകാൻ വിസമ്മതിക്കുകയായിരുന്നു.തുടർന്നാണ് പ്രതിഷേധ സൂചകമായി ജിനോക്കി ആദിച്ചനല്ലൂരിൽ നിന്നും പരിപാടി നടക്കുന്ന സ്ഥലം ആയ പോർട്ട് കൊല്ലം വരെയാണ് പ്രസിഡന്റ് സൈക്കിൾ ചവിട്ടിയത്.
വാഹന വിലക്ക് മുൻ വൈരാഗ്യമോ?
തന്റെ വാർഡിലിള്ള ടാർ മിക്സിങ് യൂണിറ്റിനെതിരെ പഞ്ചായത്തിന് മുന്നിൽ മുൻപ് സമരം ചെയ്തത്തിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് പരിപാടിക്ക് പോകാൻ സെക്രട്ടറി ഔദ്യോഗിക വാഹനം വിട്ടു നൽകാത്തതെന്നാണ് പ്രസിഡന്റ് പറയുന്നത്.ജിനോക്കിയുടെ നേതൃത്ത്വത്തിലുള്ള പുതിയ ഭരണസമിതിയുമായി സെക്രട്ടറി സഹകരിക്കുന്നില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.പഞ്ചായത്ത് സെക്രട്ടറിയുമായുള്ള തർക്കം പ്രസിഡന്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.




