Uncategorized
തമിഴ്നാട്ടിൽ സ്വകാര്യ മത്സ്യ സംസ്കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; ഏഴ് പേർക്ക് ദാരുണാന്ത്യം

തിരുവള്ളൂര്‍: തമിഴ്നാട് തിരുവള്ളൂരില്‍ സ്വകാര്യ മത്സ്യ സംസ്കരണ ഫാക്ടറിയിലുണ്ടായ അമോണിയ ചോര്‍ച്ചയില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. പെരിയപാളയത്തിനടുത്തുള്ള മഞ്ഞന്കരണയിലെ ഫാക്ടറിയിലാണ് അമോണിയ ചോര്‍ച്ച ഉണ്ടായത്. 9 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫാക്ടറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ അമോണിയ ശ്വസിച്ച് ബോധരഹിതരാകുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴ് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 40 പേര് ചികിത്സയില്‍ തുടരുകയാണ്. ജില്ലാ അധികൃതര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. തുടര്‍ ചോര്‍ച്ച തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.




