ഏഴിമല: ഏഴിമല നാവിക അക്കാഡമിയിലെ പാസിംഗ് ഔട്ട് പരേഡ് 26 ന് നടക്കും. 258 കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കും. എഎസ്ടിഇ കമഡോര്‍ കമാന്‍ഡന്റ് എയര്‍ മാര്‍ഷല്‍ ബി.ആര്.കൃഷ്ണ സല്യൂട്ട് സ്വീകരിക്കും.
പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നവരില്‍ 37 പേര് വനിതാ കേഡറ്റുകളാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്കര്‍, മൗറീഷ്യസ്, മ്യാന്മര്, സീഷെല്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 16 പേരും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 103-മത് ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്സ്, 36-മത് നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പാസിംഗ് ഔട്ട് നടത്തുന്നത്. പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായുള്ള ഔട്ട് ഡോര്‍ ട്രെയിനിംഗ് 24 ന് നടക്കുമെന്ന് നാവിക അക്കാഡമി ട്രെയിനിംഗ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കമഡോര്‍ അമിതാഭ് മുഖര്‍ജി, ട്രെയിനിംഗ് ക്യാപ്റ്റന്‍ ജെനിഷ് ജോര്‍ജ്, ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
പായ് വഞ്ചിയോട്ടം
ഡിസംബര്‍ നാലുമുതല്‍
ഏഴിമല: ഏഴിമല നാവിക അക്കാഡമി സംഘടിപ്പിക്കുന്ന അഡ്മിറൽ കപ്പ് പായ് വഞ്ചിയോട്ട മത്സരത്തിന്റെ ഒന്‍പതാം പതിപ്പ് ഡിസംബർ നാലുമുതൽ ഒന്‍പതു വരെ എട്ടിക്കുളം മുന്പിൽ നടക്കും.
മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ട്രെയിനിംഗ് ഓഫീസര്‍മാരാണ് പായ് വഞ്ചിയോട്ട മത്സരത്തില്‍ പങ്കെടുക്കുന്നത്.
മത്സരം നടക്കുന്ന കടലോരത്ത് പ്രദർശന സ്റ്റാളുകളും ഒരുക്കുന്നുണ്ട്. ഇതുവരെ നടത്തിയ മത്സരങ്ങളിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ പങ്കാളിത്തം ഇത്തവണയുണ്ടെന്ന് അധികൃതൽ പറഞ്ഞു.