Uncategorized

ഖനിയിൽ നിന്ന് സ്വർണക്കട്ടികൾ നേരിട്ടെത്തിക്കുന്ന കെജിഎഫ് സ്വാമി; തട്ടിയത് ലക്ഷങ്ങൾ

കൊടുങ്ങല്ലൂർ: സ്വർണ ഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വർണക്കട്ടികൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ വ്യാജ സിദ്ധൻ പോലീസിന്റെ പിടിയിലായി. “കെജിഎഫ് സ്വാമി” എന്ന പേരിൽ അറിയപ്പെടുന്ന പത്തനംതിട്ട മാധവമംഗലം മനഴിയിൽ വീട്ടിൽ ഷാജി (61) റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ ഉഴുവത്തുകടവിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വർണ ഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്നും വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ സ്വർണക്കട്ടികൾ ലഭ്യമാക്കാമെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. സമാന രീതിയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാളിൽ നിന്നും വലിയ കത്തി, ഒരു കിലോയോളം വരുന്ന വ്യാജ സ്വർണകട്ടി, ഒമ്പത് മാലകൾ, അഞ്ച് വള എന്നിവ കണ്ടെത്തിയിട്ടുണ്ട്. സ്വർണ ഖനിയിൽ നിന്നും നേരിട്ട് എത്തിക്കുന്നതാണന്നും ധരിപ്പിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഇവ നൽകുന്നതെന്നും ധരിപ്പിച്ചാണ് വിൽപ്പന നടത്തി വന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button