Uncategorized
ബസ് സ്റ്റാന്റ് കെട്ടിടത്തിൽനിന്ന് ശബ്ദം, ഓടിമാറി യാത്രക്കാരന്‍; കോണ്‍ക്രീറ്റ് പാളികള്‍ തലയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ബസ് സ്റ്റാന്റ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണപ്പോള്‍ താഴെ നിന്നിരുന്ന യാത്രക്കാരന്‍ രക്ഷപ്പെട്ടത് ഓടിമാറിയതിനാല്‍. കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ 9:15ഓടെയായിരുന്നു സംഭവം.ഷോപ്പിങ് കോംപ്ലക്‌സിന്റെ കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്തെ ബീമിന്റെ ഭാഗമാണ് അടര്‍ന്നുവീണത്. ഇതിന് സമീപത്തായി നിര്‍ത്തിയിട്ട ബൈക്കിന് അരികില്‍ നില്‍ക്കുകയായിരുന്നു യാത്രക്കാരന്‍. അടര്‍ന്നുവീഴുന്ന ശബ്ദം കേട്ടയുടനെ ഓടിമാറിയതിനാലാണ് ഇയാള്‍ വലിയ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്




