Uncategorized

നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണു, വിവാഹ വാർഷിക ദിനത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം.ഓമന നഗർ ഇടറോഡിൽ നിന്നു കാട്ടായിക്കോണത്തെ പ്രധാന റോഡിലേക്കു ബൈക്കോടിച്ചു യുവാവാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്
ഇൻഡസ് ഇൻഡ് ബാങ്കിലെ ജീവനക്കാരനായ കാട്ടായിക്കോണം സ്വദേശി അർജുൻ വിജയ് (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.45നായിരുന്നു അപകടം. ബൈക്കോടിക്കുന്നതിനിടെ ഫിറ്റ്സ് വന്നതോടെ ബൈക്ക് സമീപത്തെ മതിലിലേക്ക് ശക്തിയായി ഇടിച്ചു മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അർജുനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടു മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുവളപ്പിൽ സംസ്കരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button