കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കണക്കു പ്രകാരം, പേ വിഷബാധയ്ക്കെതിരേ നൽകുന്ന ആന്റിറാബീസ് വാക്സിന്റെ ഉപയോഗത്തിൽ 2021-2022ൽ 57 ശതമാനം വർധന ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു.
റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്റെ ഉപയോഗം ഇക്കാലയളവിൽ 109 ശതമാനമാണ് വർധിച്ചത്. ആന്റിറാബീസ് വാക്സിനുകളുടെ ഗുണനിലവാരം നിർണയിക്കുന്നത് കേന്ദ്രസർക്കാരാണ്. കേന്ദ്ര ടെസ്റ്റിംഗ് ലബോറട്ടറികൾ സർട്ടിഫൈ ചെയ്ത വാക്സിനുകൾ മാത്രമാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വിതരണം ചെയ്യുന്നത്.
സർക്കാർ മെഡിക്കൽ കോളജുകൾ, ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി , പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആന്റിറാബീസ് വാക്സിൻ ലഭ്യമാണ്.