Uncategorized

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്‍ ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നേരിട്ടതായി യുഎഇ

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്‍ ആക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമേല്‍പ്പിക്കാനുള്ള ഇറാന്റെ ആക്രമണ ശ്രമങ്ങള്‍ അയവില്ലാതെ തുടരുന്നുവെന്നാണ് ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

മൂന്ന് ദിവസം മുന്‍പ് ആരംഭിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്തിട്ടില്ല.ഇന്ന് രണ്ട് ബലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫുജൈറ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന. ഇതുവരെ 551 ബലിസ്റ്റിക് മിസൈലുകളും ഇരുപത്തിയൊന്‍പത് ക്രൂയിസ് മിസൈലുകളും 2263 ഡ്രൈണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ ഇറാന്റെ ആക്രമണങ്ങളില്‍ ആകെ പരുക്കേറ്റവരുടെ എണ്ണം ഇരുന്നൂറ്റി മുപ്പത് കഴിഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിരുന്നു. യുഎഇയില്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പഠനം ഓണ്‍ലൈന്‍ ആക്കിയിരുന്നു. തിങ്കളാഴ്ചമുതല്‍ ക്ലാസുകള്‍ ഏത് തരത്തിലാകുമെന്ന് നാളെ പ്രഖ്യാപിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങലിലൊന്നും തന്നെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button