Uncategorized

പാർക്കിങ് തർക്കം, പി.വി. അബ്ദുൾ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മർദിച്ചതായി പരാതി; പ്രതി പിടിയിൽ

മലപ്പുറം: വണ്ടൂരില്‍ പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും ഡ്രൈവറുടെ കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയില്‍. കരുണായപ്പടി സ്വദേശി പുലാടന്‍ ഹൗസില്‍ ഇബ്‌നു റാഷിദ് (35) നെയാണ് കഴിഞ്ഞദിവസം ചിക്കമം​ഗളൂരുവിൽനിന്ന് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി വിഷ്ണു അടക്കം രണ്ട് പേര്‍ ഒളിവിലാണ്കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെ എറിയാടുവച്ചാണ് സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവര്‍ സിദ്ദിഖ്, സിദ്ദിഖിന്റെ മകന്‍ അമല്‍ ശാരിഖ്, ഭാര്യ, മകന്റെ 3 വയസ് പ്രായം വരുന്ന കുട്ടി എന്നിവരെയാണ് നാലുപേര്‍ അടങ്ങുന്ന സംഘം ആക്രമിച്ചത്. വാഹന പാര്‍ക്കിങ് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണം. കാര്‍ ബ്ലോക്ക് ചെയ്ത് അമല്‍ ശാരിഖിനെ അടിക്കുകയും കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യയെ അടക്കം മര്‍ദ്ദിക്കുകകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button