Uncategorized

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി; പ്രതി അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കാരകുണ്ട് സ്വദേശി അലി അക്ബര്‍ (36) ആണ് പരപ്പനങ്ങാടി പൊലീസിന്‍റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കുമെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയായതായും പിന്നീട് പ്രതി നല്‍കിയ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയതായും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലി അക്ബറിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button