Uncategorized

എം ലിജുവിന്റെ വാദങ്ങൾ പൊളിയുന്നു; സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ട് തള്ളി സർക്കാർ, ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണമില്ല

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിച്ച് സംസ്ഥാന സർക്കാർ. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുമെന്ന എം ലിജുവിന്റെ വാദങ്ങൾ പൊളിയുന്നു. സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണമില്ല. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു ആരോപണമുന്നയിച്ച 2 ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയാണ് അന്വേഷണമില്ലാത്തത്.

സ്വന്തംനാട്ടിലേക്കാണ് ഇവർക്ക് സർക്കാർ സ്ഥലംമാറ്റം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്ഥലം മാറ്റിയത്.
മധ്യമേഖല ജോയിന്റ് കമ്മീഷണർ എസ് വിനോദ്കുമാറിനെ ‘വിമുക്തി’യുടെ ചുമതലയിൽ എക്സൈസ് ആസ്ഥാനത്തു നിയമിച്ചു.
ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ കെ ആർ അജയിനെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറായും മാറ്റി നിയമിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടത്തുമെന്നായിരുന്നു എം ലിജു വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. മന്ത്രിയുടെ ഈ വാദങ്ങളാണ് പൊളിയുന്നത്അതേസമയം, സംസ്ഥാന എക്‌സൈസ് വകുപ്പിൽ വൻ നിയമന അഴിമതി നടക്കുന്നതായി ആരോപണം. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഫീൽഡ് ഓഫീസുകളിൽ നിയമനം നൽകി. സസ്‌പെൻഷൻ നേരിട്ടവരും ഗുരുതര ആരോപണങ്ങൾ നേരിടുന്നവരുമായ 35 ഇൻസ്‌പെക്ടർമാർക്ക് ഫീൽഡ് ഓഫീസുകളിൽ നിയമനം നൽകിയതിനു പിന്നിൽ വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button