Uncategorized

ഈജിപ്തിൽ പെട്രോളിയം ടാങ്കർ മറിഞ്ഞ് തീപിടിച്ച് അപകടം: 31 പേർക്ക് ദാരുണാന്ത്യം, 25 പേർക്ക് പരുക്ക്

കെയ്‌റോ: ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപം പെട്രോളിയം ടാങ്കർ മറിഞ്ഞ് തീപിടിച്ച് 31 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 25 പേർക്ക് പരുക്കേറ്റിട്ടുണ്ട്. കെയ്‌റോയിലെ മർഗ് ജില്ലയിൽ നിന്ന് ഗിസയിലെ അൽ വറാഖിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗ്രേറ്റർ കെയ്‌റോ മേഖലയിലെ ഗിസ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ വറാഖ് ജില്ലയിൽ കെയ്‌റോ റിംഗ് റോഡിന് സമീപത്താണ് ഈ സംഭവം നടന്നത്.

നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ടാങ്കറിലെ തീ പെട്ടെന്ന് തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും പടർന്നുപിടിച്ചു. അപകടത്തിൽ 27ഓളം വാഹനങ്ങൾ കത്തിനശിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അപകടത്തിൽ പരുക്കേറ്റവരുടെ അവസ്ഥ പരിഗണിച്ച് മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024ലും കെയ്‌റോയിൽ സമാനമായ രീതിയിൽ ടാങ്കർ മറിഞ്ഞ് അപകടമുണ്ടായിരുന്നെങ്കിലും അന്ന് വലിയ ആളപായമൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ രണ്ടു വർഷത്തിന് ശേഷം ഉണ്ടായിരിക്കുന്ന ഈ അപകടം ജീവഹാനിക്കും വൻ നാശനഷ്ടത്തിനുമാണ് വഴിവെച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button