Uncategorized
ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കാർത്തിക ദീപം തെളിയിച്ചത് പീഡനക്കേസിലെ പ്രതി

ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കാർത്തിക ദീപം തെളിയിച്ചത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കടന്നുപിടിച്ചെന്ന പരാതിയിൽ നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥൻ. സഹപ്രവർത്തകയായ വനിതാ പൊലീസിന്റെ പരാതിയിൽ നടപടികൾ നേരിട്ട ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കോൺഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവായ ഇയാൾക്കെതിരെ വനിതാ പൊലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ നേരത്തെ വകുപ്പുതല നടപടികൾ സ്വീകരിച്ചിരുന്നു. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ വീണ്ടും സർവീസിൽ തിരിച്ചെടുത്തതെന്നാണ് വിവരം. തുടർന്ന് ഇയാളെ കായംകുളം പൊലീസ് സ്റ്റേഷനിൽ തിരികെ നിയമിക്കുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ഹരിപ്പാട് പദ്യതീപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും ഈ ഉദ്യോഗസ്ഥനാണ്.




