Uncategorized
മാഹി പന്തക്കലിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ

മാഹി: പന്തക്കൽ ഐ.കെ.കെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. അധ്യാപകനായ ജെയിംസ് ജോസഫിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് മാഹി കോടതിയിൽ ഹാജരാക്കും.




