Uncategorized

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊല്ലം: റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. കടയ്ക്കൽ വയലായിലാണ് സംഭവം. വയലായിൽ റേഷൻകട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്.

റേഷൻ കടയിൽ വെച്ചാണ് അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സു​ഗുണന്‍റെ നിർദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ഷെരീഫിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കൃത്യത്തിന് ശേഷം മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത് പത്തനാപുരത്ത് നിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെട്ട പ്രതിയെ കൂത്താട്ടുകുളത്ത് വെച്ചാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കടയ്ക്കൽ എസ് എച്ച് ഒ ജ്യോതിഷ് ചിറവൂർ, എസ് ഐ മാരായ ഷാജി ട., ബിനിൽ, സി പി ഒമാരായ രഞ്ജിത്ത്, ജഗദീഷ്, അനീഷ്, നിതീഷ്, ശ്യാംമോഹൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button