Uncategorized
അഭിമന്യുവിൻ്റെ വീടും സ്മൃതി മണ്ഡപവും സന്ദർശിച്ച് ഐഷി ഘോഷ്

അനശ്വര രക്തസാക്ഷി അഭിമന്യുവിൻ്റെ വട്ടവട കൊട്ടക്കാമ്പൂരുള്ള വീട് സന്ദർശിച്ച് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. അഭിമന്യുവിൻ്റെ അച്ഛൻ മനോഹരൻ, അമ്മ ഭൂപതി, സഹോദരൻ പരിജിത്ത് എന്നിവരെ കണ്ട് സംസാരിച്ചു. അഭിമന്യുവിന്റെ ഓർമകൾ ഐഷി ഘോഷ് അവരുമായി പങ്കുവെച്ചു, കുടുംബത്തിന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഐഷി ഘോഷെത്തിയത്. അരമണിക്കൂറിലേറെ സമയം അവിടെ ചെലവഴിച്ചു. ശേഷം അഭിമന്യുവിൻ്റെ സ്മൃതി മണ്ഡപത്തിലുമെത്തി.
അഭിമന്യുവിൻ്റെ പഴയ വീടും കണ്ട ശേഷമാണ് ഐഷി ഘോഷ് മടങ്ങിയത്. എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അഖിൽ ബാബു, സെക്രട്ടറി ശരത്പ്രസാദ്, വൈസ് പ്രസിഡന്റുമാരായ സ്റ്റെനിൻ, അനൂഫ് കെ ഫിറോസ് എന്നിവർ ഐഷി ഘോഷിനൊപ്പം ഉണ്ടായിരുന്നു.




