Uncategorized
തിരുവനന്തപുരത്തെ മൃഗശാല മാറ്റം: ഇളമ്പ്രക്കോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മടവൂർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാല ഇളമ്പ്രകോട് വനമേഖലയ്ക്ക് സമീപം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മടവൂർ ഗ്രാമപഞ്ചായത്ത്. ഇളമ്പ്രകോട് സംരക്ഷിത വനമേഖല ബനാർഹട്ട മോഡലിൽ വികസിപ്പിക്കുന്നത് നേരത്തെ പരിഗണനയിൽ ഉണ്ടെന്നാണ് പഞ്ചായത്ത് വാദമുന്നയിക്കുന്നത്. ജഡായു പാറയിലേക്ക് പോകുന്ന വഴിയാണിത്. ദേശീയ സംസ്ഥാനപാതയുമായി അടുത്തുള്ള തിരക്ക് കുറഞ്ഞ മേഖലയെന്നും പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം, മൃഗശാല മാറ്റത്തെ എതിർത്തും അനുകൂലിച്ചും വാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്




