Uncategorized

സഹപ്രവര്‍ത്തകന്റെ ചെവിയില്‍ കടിക്കാന്‍ ശ്രമിക്കുന്ന ബിജെപി എംഎല്‍എ; വിഡിയോ വൈറലായതോടെ വിമർശനം, എഐ എന്ന് ഭാര്യ

ഭുവനേശ്വര്‍: സഹപ്രവര്‍ത്തകനോട് മോശമായി പെരുമാറുന്ന ഒഡിഷ ബിജെപി എംഎല്‍എ മനോരഞ്ജന്‍ ധ്യാന്‍ സമന്‍താരയുടെ വിഡിയോ വൈറല്‍. മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സഹപ്രവര്‍കന്റെ ചെവിയില്‍ കടിക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ വൈറലായതോടെ വിശദീകരണവുമായി എംഎല്‍എയുടെ ഭാര്യ മീന സാഹു രംഗത്തെത്തി. വിഡിയോ എഐ നിര്‍മിതമാണ് എന്നാണ് മീന ആരോപിച്ചത്.

നവംബര്‍ 13നാണ് വിവാദ വിഡിയോ പുറത്തുവന്നത്. മന്ത്രി ഗോകുലാനന്ദ മാലിക് ചുഴലിക്കാറ്റ് ബാധിത മേഖലകളിലെ പ്രശ്‌നങ്ങളെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തൊട്ടുപിന്നിലായി എംഎല്‍എയും ഒരു സഹപ്രവര്‍ത്തകനും നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. മന്ത്രി സംസാരിക്കുന്നതിനിടെ എംഎല്‍എ മുഖം യുവാവിന്റെ തോളില്‍ ഉരക്കുന്നതും ചെവിയില്‍ കടിക്കാന്‍ ശ്രമിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. എംഎല്‍എയുടെ പ്രവര്‍ത്തിയില്‍ യുവാവ് അസ്വസ്ഥനാവുന്നതും വിഡിയോയില്‍ വ്യക്തമാണ്.

വിഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടെ എംഎല്‍എയ്‌ക്കെതിരേ രംഗത്തെത്തി.തുടര്‍ന്നാണ് ഭാര്യ തന്നെ പ്രതിരോധവുമായി എത്തിയത്. യഥാര്‍ഥ വിഡിയോയില്‍ ധ്യാന്‍ സമന്‍താര മന്ത്രിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കുകയാണെന്നും എംഎല്‍എയെ മോശക്കാരനാക്കി കാണിക്കാനാണ് ഇത്തരത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചത് എന്നുമാണ് ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. വ്യാജ വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മീന ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ എംഎല്‍എയോ ബിജെപപിയോ പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button