രഹസ്യവിവരം ലഭിച്ചു, ഇന്‍ഫ്ലുവന്‍സര്‍ ഹൈദര്‍ മധൂര്‍ എംഡിഎംഎയുമായി പിടിയില്‍

കാസര്‍ഗോഡ്: ഇന്‍ഫ്ലുവന്‍സര്‍ എംഡിഎംഎയുമായി പിടിയില്‍. മധൂര്‍ പട്‌ള സ്വദേശി ഹൈദര്‍ മധൂര്‍ മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 15,000 രൂപ വിലമതിക്കുന്ന 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മധൂര്‍ ജുമാ മസ്ജിദിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഹൈദറിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്വന്തം ഉപയോഗത്തിനും വില്‍പനയ്ക്കുമായാണ് എംഡിഎംഎ കൈവശം വച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സംശയിച്ചതായാണ് വിവരം.
വിദ്യാനഗര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്റെയും ഗ്രേഡ് എസ്‌ഐ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘവും കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ അന്വേഷണ സംഘമായ ഡാന്‍സാഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.




