Uncategorized

കോഴഞ്ചേരി പാലം: നിര്‍മാണത്തെച്ചൊല്ലി അബിന്‍ വര്‍ക്കിയും വീണാ ജോര്‍ജും തമ്മില്‍ ഫേസ്ബുക്ക് പോര്

പത്തനംതിട്ട: കോഴഞ്ചേരി പുതിയപാലം നിര്‍മ്മാണത്തെച്ചൊല്ലി അബിന്‍വര്‍ക്കിയും വീണാജോര്‍ജും എഫ്ബിയില്‍ വാക്ക്‌പോര്. പാലം പിണറായി സര്‍ക്കാറിന്റെ പദ്ധതിയെന്ന് വീണാജോര്‍ജ് പറയുമ്പോള്‍ പാലത്തിന് അനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാറെന്ന് അബിന്‍ വര്‍ക്കിയുടെ അവകാശവാദം.22.5 കോടി ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഴഞ്ചേരി പാലംനാളെ തുറന്നുകൊടുക്കാനിരിക്കെയാണ് വിവാദം. നാളെ പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മുന്‍മന്ത്രി വീണാജോര്‍ജിനും ക്ഷണമുണ്ട്. ഇതിനിടെ പാലം നിര്‍മ്മാണത്തിന്റെ അവകാശവാദവുമായി ഇരുവരും ഫെയ്സ്ബുക്ക് യുദ്ധം തുടരുകയാണ്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് കോഴഞ്ചേരി പുതിയപാലം നിര്‍മ്മിക്കാന്‍ ബജറ്റ് പ്രഖ്യാപനമുണ്ടായത്.2018ല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കിഫ്ബി പദ്ധതിയിലാണ് പാലം നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ മാര്‍ച്ചില്‍ ഉദ്ഘാടനം നടത്തിയിട്ടും സൈക്കിള്‍ പോലും പോകാത്ത പാലം തുറന്നുകൊടുക്കുന്നത് ഇപ്പോഴെന്നും അബിന്‍ വര്‍ക്കി എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ചെറു നുണക്ക് ഊതിയാല്‍ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല തന്റേതെന്നും അദ്ദേഹം പോസ്റ്റിലൂടെ പരിഹസിച്ചു. പാലം ഉദ്ഘാടന ചടങ്ങില്‍ ക്ഷണമുണ്ടെങ്കിലും വീണാജോര്‍ജ് വിട്ടുനില്‍ക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button