Uncategorized

രാംലീല മൈതാനത്തെ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം; പുതിയ മാർഗരേഖ തയ്യാറാക്കി ഡൽഹി പൊലീസ്

ഡൽഹി: ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കും പൊതുപരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഡൽഹി പൊലീസിൻ്റെ പുതിയ കരട് മാർഗരേഖ. രാംലീല മൈതാനത്ത് നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50,000 ആയി പരിമിതപ്പെടുത്താൻ നിർദേശമുണ്ട്.

പരിപാടിയുടെ സ്വഭാവം, സ്ഥല സൗകര്യം, സുരക്ഷ എന്നിവ അനുസരിച്ച് അന്തിമ തീരുമാനം അധികാരികൾ കൈക്കൊള്ളുമെന്നും മാർഗരേഖയിലുണ്ട്. പ്രതിഷേധങ്ങളും പൊതുയോഗങ്ങളും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമായി നിജപ്പെടുത്തി. പരിപാടികൾ സംഘടിപ്പിക്കുന്നവർ കുറഞ്ഞത് പത്ത് ദിവസം മുൻപ് ഡൽഹി പൊലീസിൽ അനുമതിക്കായി അപേക്ഷിക്കണംപരിപാടി നടത്തുന്നതിന് മുമ്പ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് വേദി ലഭ്യതയ്ക്കുള്ള സർട്ടിഫിക്കറ്റ് സംഘാടകർ നിർബന്ധമായും വാങ്ങിയിരിക്കണം. മൈതാനത്ത് നിന്ന് പുറത്തേക്ക് മാർച്ചുകളോ ജാഥകളോ നടത്താൻ അനുവാദമില്ല. റോഡുകളോ നടപ്പാതകളോ അടിയന്തര പാതകളോ തടസ്സപ്പെടുത്തുന്നതും നിരോധിച്ചിരിക്കുന്നുവെന്നും നിർദേശത്തിലുണ്ട്.

ആയുധങ്ങൾ, കത്തുന്ന വസ്തുക്കൾ അല്ലെങ്കിൽ നിയമപ്രകാരം നിരോധിച്ച മറ്റ് വസ്തുക്കൾ എന്നിവ മൈതാനത്തേക്ക് കൊണ്ടുപോകാൻ പാടില്ല. ഡ്രോൺ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്. ജന്തർ മന്തറിന് പകരമായി ഡൽഹിയിൽ പ്രതിഷേധങ്ങൾക്കായി പ്രധാനമായും അനുവദിക്കപ്പെട്ട വേദികളിൽ ഒന്നാണ് രാംലീല മൈതാനം. ഇവിടെയാണ് കടുത്ത നിയന്ത്രണത്തോടുള്ള മാർഗരേഖ കൊണ്ടുവന്നിരിക്കുന്നത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button