മുട്ടൊപ്പമുള്ള വെള്ളം കടക്കാൻ ദളിത് യുവാവിൻ്റെ തോളിലേറി ആർജെഡി എംഎൽഎ; വ്യാപക വിമർശനം

റാഞ്ചി: ജാര്‍ഖണ്ഡില്‍ ദളിത് യുവാവിന്റെ തോളിലേറി ആര്‍ജെഡി എംഎല്‍എ നരേഷ് പ്രസാദ് സിങ് എംഎല്‍എ പുഴ കടന്ന സംഭവത്തില്‍ വിമർശനം. ബിഎസ്പി, ബിജെപി അടക്കമുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയത്. എംഎല്‍എയുടെ മാനസികാവസ്ഥയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നാണ് വിമര്‍ശനം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ജനപ്രതിനിധികള്‍ മനസ്സിലാക്കണമെന്ന് ബിഎസ്പി വിമര്‍ശിച്ചു.
പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്നത് ദീർഘകാലമായി ഗ്രാമവാസികൾ ആവശ്യപ്പെടുന്നതിൻ്റെ ഇടയിലാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ജനപ്രതിനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വിമർശനമുണ്ട്. ഭരണകക്ഷിയായ ആർജെഡിക്ക് ഒരു പാലം പോലും നിർമ്മിക്കാൻ കഴിഞ്ഞില്ലെന്ന് ബിജെപിയും ആരോപിച്ചു. എംഎൽഎ ഒരു പണിയും എടുക്കാതെ ആളുകളുടെ തോളിൽ കയറി നടക്കുകയാണെന്നും പ്രാദേശിക രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ജാര്‍ഖണ്ഡിലെ ആര്‍ജെഡി എംഎല്‍എ നരേഷ് പ്രസാദ് സിങ് ദളിത് യുവാവിന്റെ തോളിലേറി പുഴ കടക്കാന്‍ ശ്രമിച്ചത്. ബിശ്രാംപൂര് മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയാണ് വിചിത്രമായ സംഭവം നടന്നത്. നടന്ന് പോകാന്‍ മാത്രമുള്ള വെള്ളം കടക്കാനായി എംഎല്‍എ യുവാവിന്റെ തോളിലേറുകായിരുന്നു. തുടര്‍ന്ന് പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ യുവാവിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.




