Uncategorized
ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴ പുളിക്കീഴിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ പുതുക്കുണ്ടം സ്വദേശി വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിൻ്റെ തുടർച്ചയാണ് ആക്രമണം. സ്ഥിരം ക്രിമിനുകളായ ആറ് പേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു.




