Uncategorized

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; കാർട്ടൺ ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ്‌ ആസിഫിന്‍റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴി എടുക്കുന്നത്. കെ എസ് യു വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും, കാർട്ടൻ ഇന്ത്യ ഓഫീസിലും റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് മൊഴി എടുക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്തിലെകരാറുമായി ബന്ധപ്പെട്ട രേഖകളും, ജിഎസ്ടി അടച്ചതിന്റെ രേഖകൾ ഹാജരാക്കാനും വിജിലൻസ് നിർദേശം നൽകിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ ടെൻഡർ ഇല്ലാതെ ‘കാർട്ടൺ അലൈൻസ് ഇന്ത്യ’ എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നതാണ് പ്രധാന ആരോപണം. 12 കോടിയുടെ അനധികൃത ഇടപാട് നടന്നെന്നാണ് പരാതി. കാർട്ടൻസ് കമ്പനി പി പി ദിവ്യയുടെ ബിനാമി സ്ഥാപനം ആണെന്നാണ് ആരോപണം. വിജിലന്‍സ് ഉത്തരമേഖലാ എസ് പിക്കാണ് അന്വേഷണത്തിന്‍റെ ചുമതല.

പി പി ദിവ്യയുടെ ബിനാമി കമ്പനിയാണ് കാര്‍ട്ടണ്‍ ഇന്ത്യയെന്നും, വഴിവിട്ട് ഈ കമ്പനിക്ക് കരാറുകള്‍ നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും കാട്ടി കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് വിജിലന്‍സിന് പരാതി നല്‍കിയത്. എന്നാല്‍ ദിവ്യക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button