Uncategorized

സർക്കാരിന് തിരിച്ചടി; ‘നോ ക്യാപ്’ ഫേസ്ബുക്ക് പേജ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ‘നോ ക്യാപ്’ ഫേസ്ബുക്ക് പേജ് പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പേജിലെ കമന്റുകൾ നീക്കം ചെയ്യാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. കമന്റുകൾ നീക്കം ചെയ്യണമെന്ന് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയിൽ സമ്മതിച്ചു. ഇതോടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി നേരത്തെ നടത്തിയ വിശദീകരണവും വിവാദത്തിലായിരിക്കുകയാണ്.അതേസമയം, സർക്കാരിനെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ പരാതികളൊന്നും നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും കോടതിയിലെ വിശദീകരണത്തോടെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button