Uncategorized

ഇക്കുറി തലവര മാറിയാലോ; ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ഒന്നാം സമ്മാനം ഇനി 25 കോടി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി. 20 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക 25 കോടിയാക്കി. രണ്ടാം സമ്മാനം ഒരുകോടി വീതം 24 പേര്‍ക്ക് ലഭിക്കും. 450 രൂപയാണ് ടിക്കറ്റ് വില. CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുകള്‍ അച്ചടിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 24 പേർക്ക് ലഭിക്കും (ഓരോ സീരീസിലും രണ്ടു സമ്മാനം). നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 24 പേർക്കും (ഓരോ സീരീസിലും രണ്ടു സമ്മാനം) ലഭിക്കും, അഞ്ചാം സമ്മാനം – ഒരു ലക്ഷം രൂപ വീതം 108 പേർക്ക്, 5,000 രൂപ വീതം 32,400 പേർക്ക്, 2,000 രൂപ വീതം 60,480 പേർക്ക്, 1,000 രൂപ വീതം 1,10,160 പേർക്ക്, 600 രൂപ വീതം 2,72,160 പേർക്ക്, 500 രൂപ വീതം 2,91,600 പേർക്ക് എന്നിങ്ങനെയാണ്. സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ 11 പേർക്ക് ലഭിക്കും. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്.2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നറുക്കെടുപ്പ് നടക്കും. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണെന്നും ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button