Uncategorized

ആറുവരിപ്പാതയിൽ ലോറി നിർത്തിയിട്ടു; യുവാക്കളുടെ മരണത്തിനിടയാക്കിയ ഡ്രൈവർക്കെതിരെ നരഹത്യക്കുറ്റം

നീലേശ്വരം: പടന്നക്കാട് ദേശീയപാതയിൽ അശ്രദ്ധമായി നിർത്തിയിട്ട ലോറിക്കുപിറകിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കർശന നടപടിയുമായി പോലിസ്.

കർണാടക ബെലഗാവി അംഗോൾ രഘുനാഥ്പേട്ട് സ്വദേശി റഹീം ബസപ്പൂരിനെതിരെ (35) പൊലിസ് മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആറുവരിപ്പാതയിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വാഹനം നിർത്തുന്നവർക്കെതിരെ സമാനതകളില്ലാത്ത നിയമനടപടിയാണ് ഇതിലൂടെ പൊലിസ് സ്വീകരിച്ചിരിക്കുന്നത്.

പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് മനോജ് (22), പി.യു. ആനന്ദകൃഷ്ണൻ (24) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button