Uncategorized

ചിലന്തിയെ പേടിപ്പിക്കാൻ കടലാസ് കത്തിച്ചു; പിന്നാലെ കത്തിയമർന്നത് ഒരു കോടി വിലയുള്ള വില്ല

വിനോദ സഞ്ചാരി, കുളിമുറിയിൽ കണ്ട ചിലന്തിയെ ഓടിക്കാൻ കടലാസ് കത്തിച്ചതിന് പിന്നാലെ ഒരു കോടി രൂപ വിലയുള്ള ഒരു വില്ല കത്തിയമർന്നെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയിലെ ബാലിയിൽ ഏകദേശം 1.12 ലക്ഷം ഡോളർ (ഏകദേശം ഒരു കോടി രൂപയോളം) വിലമതിക്കുന്ന വില്ലയാണ് തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത്. നേപ്പാളിൽ നിന്നുള്ള 45 -കാരനായ ഗൗരപ് റാണയാണ് ചിലന്തിയെ പേടിച്ച് തീയിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കുളിമുറിയിൽ ചിലന്തിയും വലയും
ഒക്ടോബർ അഞ്ചിന് ബാലിയിലെ നോർത്ത് കുട്ട മേഖലയിലാണ് സംഭവം. വില്ലയുടെ കുളിമുറിയിൽ ചിലന്തിയെയും ചിലന്തി വലയെയും കണ്ട റാണ, അതിനെ തുരത്താനായി ഒരു കടലാസ് കത്തിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കുളിമുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് പോയി. ഇതിനിടെ കത്തിക്കൊണ്ടിരുന്ന കടലാസ് ശക്തമായ കാറ്റിൽ പറന്ന് പുല്ലുകൊണ്ടുള്ള വില്ലയുടെ മേൽക്കൂരയിൽ പതിച്ചതാകാമെന്ന് ഇന്തോനേഷ്യൻ പോലീസിന്‍റെ പ്രാഥമിക നിഗമനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button