Uncategorized

തൊഴിലുടമയുടെ 47 ലക്ഷത്തിന്‍റെ വാച്ച് മോഷ്ടിച്ച് നിശാക്ലബ്ബുകളിൽ ധൂർത്താടി; പിടക്കപ്പെട്ടപ്പോൾ 22 മാസം തടവ്!

സിംഗപ്പൂരിലെ കോടീശ്വരൻ പീറ്റർ ലിമിന്‍റെ മകൾ കിം ലിമിന്‍റ മുൻ ജീവനക്കാരിക്ക് 22 മാസം തടവുശിക്ഷ. തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള സേഫിൽനിന്ന് 73,000 സിംഗപ്പൂർ ഡോളർ (ഏകദേശം 47 ലക്ഷം രൂപ) വിലമതിക്കുന്ന ആഡംബര വാച്ച് മോഷ്ടിച്ചതിനും കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്തതിനുമാണ് 33 -കാരിയായ ടെ ജിങ് വെന് തടവ് ശിക്ഷ ലഭിച്ചത്. മദ്യപിച്ച് ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇവർക്കെതിരെയുണ്ട്.

നവംബർ രണ്ടിനാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്. 22 മാസം തടവിന് പുറമെ 3,500 സിംഗപ്പൂർ ഡോളർ പിഴയും വിധിച്ചു. കൂടാതെ രണ്ട് വർഷത്തേക്ക് ഡ്രൈവിങ് വിലക്കും ഏർപ്പെടുത്തി. മോഷണം, ക്രിമിനൽ വിശ്വാസവഞ്ചന, ലൈസൻസില്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ അഞ്ച് കുറ്റങ്ങൾ ഒക്ടോബർ എട്ടിന് ടെ ജിങ് വെൻ കോടതിയിൽ സമ്മതിച്ചിരുന്നു. മറ്റ് അഞ്ച് കുറ്റങ്ങളും ശിക്ഷ വിധിക്കുമ്പോൾ കോടതി പരിഗണിച്ചു.

മോഷ്ടിച്ചത് ആഡംബര വാച്ചും പണവും
2022 -ലാണ് കിം ലിമിന്‍റെ ഉടമസ്ഥതയിലുള്ള സൗന്ദര്യ – ആരോഗ്യ സംരക്ഷണ സ്ഥാപനമായ കെഎൽ ഹെൽത്തിൽ ടെ ജിങ് വെൻ ജോലിയിൽ പ്രവേശിച്ചത്. ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റന്‍റായി തുടങ്ങിയ ഇവർ പിന്നീട് എച്ച്ആർ മാനേജർ, റീജിയണൽ കോർഡിനേറ്റർ എന്നീ പദവികളിലേക്ക് ഉയർന്നു. 2024 ഓഗസ്റ്റിൽ കമ്പനിയുടെ സേഫ് തുറക്കാനുള്ള രഹസ്യ കോഡ് കിം ലിം ഇവർക്ക് കൈമാറിയിരുന്നു. സേഫിൽ കിം ലിമിന്‍റെ വ്യക്തിഗത വസ്തുക്കളാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് കിം ലിം കോഡ് മറന്നതോടെ സേഫ് തുറക്കാൻ കഴിയുന്ന ഏക വ്യക്തി ടെ ജിങ് വെൻ ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button