Uncategorized

കാലടി സർവകലാശാലയിലെ പ്രതിഷേധം; പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് മതിയായ അറ്റൻഡൻസ് ഇല്ലെന്ന വിസിയുടെ വാദം പച്ചക്കള്ളം,അറ്റൻഡൻസ് റിപ്പോർട്ട് പുറത്ത്

കാലടി സർവകലാശാല വി സി സിസ തോമസിന്റെ വാദം പൊളിയുന്നു. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് മതിയായ ഹാ‌ജറില്ലെന്ന വി സി യുടെ കോടതിയിലെ വാദമാണ് പൊളിഞ്ഞിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിന് മുകളിൽ ഹാജർ രേഖപ്പെടുത്തിയെന്ന അറ്റൻഡൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. സസ്പെൻഷനിൽ തുടരുന്ന ശിവകുമാർ എം എസ് -97.56 ശതമാനം, അനഘ വി നായർ – 95.12 ശതമാനം, ജിഷ്ണു സുരേഷ് 100 ശതമാനം എന്നിങ്ങനെയാണ് ഹാജറുള്ളത്.എന്നാൽ വി സി കോടതിയിൽ കൊടുത്ത കണക്ക് ശിവകുമാർ എം എസിന് 64 ശതമാനവും അനഘ വി നായറിന് 62.67ശതമാനവും ജിഷ്ണു സുരേഷിന് 65.33 ശതമാനം എന്നിങ്ങനെയായിരുന്നു. വിദ്യാർത്ഥികളുടെ സസ്പെഷന് മുമ്പുള്ള ഹാജർ പരിഗണിക്കാതെയാണ്
കാലടി സർവകലാശാല വി സി ഹൈക്കോടതിയെ തെറ്റി ധരിപ്പിച്ചത്. സസ്പെൻഷൻ കാലാവധി ഒഴിവാക്കി ഹാജർ നില കണക്കാക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button