Uncategorized

30 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ് ഗർഭിണിയായ പശു, 5.5 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്തിരുന്ന 30 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിനെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വെണ്ണിയൂർ വടക്കരികത്ത് വീട്ടിൽ മോഹനകുമാറിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപ്പെട്ടത്. ഇത് കണ്ട വീട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ആരംഭിച്ച രക്ഷാപ്രവർത്തനം രാത്രി 10.30-ഓടെയാണ് അവസാനിച്ചത്. വിഴിഞ്ഞം സ്റ്റേഷനിൽ നിന്ന് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ജെ.സി.ബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് പശുവിനെ കുഴിയിൽനിന്ന് പുറത്തെടുത്തത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ് കുമാർ കുഴിയിലിറങ്ങി പശുവിനെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ദൗത്യത്തിൽ നേരിട്ട് പങ്കാളിയായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരി ജി.പി.യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, ശ്യാംധരൻ, ഹരികൃഷ്ണൻ, ഹോം ഗാർഡ് സജി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കക്കാമൂല വാർഡ് അംഗം ബിജു, നാട്ടുകാർ, സിവിൽ ഡിഫൻസ് വളന്റിയർമാർ എന്നിവരും സഹായത്തിനെത്തി. അഞ്ചര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പശുവിനെ ജീവനോടെ പുറത്തെടുക്കാനായത് ഉടമയ്ക്കൊപ്പം രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും ആശ്വാസമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button