Uncategorized

‘മാപ്പെഴുതിയാല്‍ മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതികളും സംഘപരിവാറും തമ്മിലുള്ള കൂട്ടുകച്ചവടം!’

കൊച്ചി: കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനിലും വൈസ് ചാന്‍സലര്‍ സിസാ തോമസിന്റെ നടപടിയിലും രൂക്ഷവിമര്‍ശനവുമായി നാടക സംവിധായകയും നടിയുമായ ശൈലജ ജല. നാടക കുട്ടികളോട് നിങ്ങള്‍ക്ക് എന്തിനാണിത്ര വൈരാഗ്യം എന്നും ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നല്ലോ വരുന്നതെന്നും ശൈലജ ജല ചോദിക്കുന്നു.

‘സിസാ തോമസ് എന്ന സംഘപരിവാര്‍ നോമിനിക്ക് ഏതുതരത്തിലും കുട്ടികളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് കേരള സര്‍ക്കാരും ചേര്‍ന്നാണ് നല്‍കുന്നത് എന്നത് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ദേശീയ രാഷ്ട്രീയ സമരങ്ങളെ ഒറ്റു കൊടുക്കുന്നതാണ്. ഒരു വൈസ് ചാന്‍സലറുടെ വ്യക്തിപരമായ ധാര്‍ഷ്ട്യം 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്’, ശൈലജ ജല അഭിപ്രായപ്പെട്ടു.

‘കോടതി പരീക്ഷയെഴുതാന്‍ അനുവാദം കൊടുത്ത കുട്ടികളെ എഴുതിപ്പിക്കില്ല എന്ന് വാശിപിടിക്കുന്ന സര്‍വകലാശാലക്ക് ആ പേരിന് അര്‍ഹതയുണ്ടോ? എന്താണ് ആ സ്ഥാപനത്തെ നയിക്കുന്ന പോളിസി? കോടതി അനുമതിക്കെതിരെ കൗണ്ടര്‍ കേസ് കൊടുത്ത് വിജയിക്കുമ്പോള്‍, കുട്ടികളെ പരാജയപ്പെടുത്തുമ്പോള്‍ സന്തോഷിക്കുന്നത് ആരൊക്കെയാണ്? മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതികളും സംഘപരിവാറും തമ്മിലുള്ള കൂട്ടുകച്ചവടം! കോണ്‍ഗ്രസിന് ഇതിലെ റോള്‍ എന്താണ്? എന്നും ഇവര്‍ ചോദിക്കുന്നു.

കാലടി സര്‍വ്വകലാശാലയില്‍ നിന്നും സസ്‌പെന്‍ഷനിലായ 16വിദ്യാര്‍ത്ഥികളില്‍ 10പേര്‍ക്ക് ഇന്ന് തുടങ്ങുന്ന പരീക്ഷ എഴുതാന്‍ കഴിയില്ല. അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് വിധി ചട്ടവിരുദ്ധമാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം. വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നതിനെതിരെ സര്‍വ്വകലാശാല വൈസ് ചാന്‍സലാണ് അപ്പീല്‍ നല്‍കിയത്.നാടക കുട്ടികളോട് എന്തിനാണ് നിങ്ങൾക്കിത്ര വൈരാഗ്യം? അധികാര വർഗ്ഗങ്ങളെ നിങ്ങൾക്ക് നാടകത്തെ ഭയമാണെന്ന് അറിയാം. പക്ഷേ അത് സർവ്വകലാശാലയിൽ ആകുമ്പോൾ, ഔദ്യോഗിക പാഠ്യവിഷയമാകുമ്പോൾ നിങ്ങൾ കാണിക്കേണ്ട മര്യാദകളുടെ ലിസ്റ്റ് നീണ്ടതാണ്…. അതൊന്നും ചെയ്യാതെ, കള്ളത്തരവും ഈഗോയും മാത്രം മുൻനിർത്തി അധികാര ഭ്രാന്ത് ആഘോഷിക്കുന്നത് അജ്ഞതയുടെ ലക്ഷണമാണ്.

നാടകം കളിക്കാൻ ലൈറ്റ് വേണം, സൗണ്ട് സിസ്റ്റം വേണം, കോസ്റ്റും വേണം, മേക്കപ്പ് സാമഗ്രികളും മേക്കപ്പ് പേഴ്സണും വേണം, സെറ്റ് വേണം അത് നിർമ്മിക്കാൻ ആളു വേണം, റിഹേഴ്സൽ ചെയ്യാൻ സ്റ്റുഡിയോ വേണം, പെർഫോം ചെയ്യാൻ ഓഡിറ്റോറിയം വേണം ഇതൊക്കെ കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരാൻ പറ്റുമോ? ഡ്രാമ ഡിപ്പാർട്ട്മെന്റിന് ഒന്നും അനുവദിക്കില്ല എന്ന് പറയാൻ യൂണിവേഴ്സിറ്റി ഗ്രാൻഡ് സിസ തോമസ് ന്റെ വീട്ടിൽ നിന്നല്ലോ വരുന്നത്.

ഏറ്റവും അവസാനം പുറത്തുനിന്ന് വാടകയ്ക്ക് ലൈറ്റ് എടുത്ത് ദേശീയ മത്സരത്തിനു പോയി സമ്മാനം വാങ്ങി വരുമ്പോൾ, കേവലം 18 ,000 രൂപ ലൈറ്റ് വാടക കൊടുക്കാൻ പറ്റില്ല എന്നു പറയുന്ന ഒരു സർവകലാശാലയുടെ കീഴിൽ എന്തിനാണ് അങ്ങനെ ഒരു ഡിപ്പാർട്ട്മെന്റ്?സമരം ചെയ്ത കുട്ടികളെ തെറി വിളിക്കുന്ന ആളുകൾ ഇതിന് മറുപടി പറയണം. വിദ്യാർത്ഥികൾ എന്ന് കേട്ടാൽ, സമരം എന്ന് കേട്ടാൽ ഉടനെ കള്ളെന്നും കഞ്ചാവ് എന്നും വിളിച്ചു പറയുന്ന കൂട്ടങ്ങൾക്ക് ഇതൊന്നും മനസ്സിലാകണമെന്നില്ല.

സിസാ തോമസ് എന്ന സംഘപരിവാർ നോമിനിക്ക് ഏതുതരത്തിലും കുട്ടികളെ ദ്രോഹിക്കാനുള്ള ലൈസൻസ് കേരള സർക്കാരും ചേർന്നാണ് നൽകുന്നത് എന്നത് ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ദേശീയ രാഷ്ട്രീയ സമരങ്ങളെ ഒറ്റു കൊടുക്കുന്നതാണ്. ഒരു വൈസ് ചാൻസലറുടെ വ്യക്തിപരമായ ധാർഷ്ട്യം 16 കുട്ടികളുടെ ജീവിതം തകർക്കുമ്പോൾ സർക്കാർ അതിന് കൂട്ടുനിൽക്കുന്നത് വൃത്തികേടാണ്.പഠനാവശ്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും സമരം ചെയ്യാനും ഉള്ള കുട്ടികളുടെ ജനാധിപത്യ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പുറത്താക്കൽ ശിക്ഷയും കോടതി വിധികളും മാപ്പ് എഴുതിയാൽ എല്ലാം പരിഹരിക്കാം എന്ന ആഹ്വാനവും പേടിപ്പിച്ചു വരുതിയിലാക്കാനുള്ള ഒരു വൈസ് ചാൻസറുടെയും അവരെ നയിക്കുന്ന രാഷ്ട്രീയ ആശയത്തിന്റെയും ഗതികേടാണ്.

കോടതി പരീക്ഷയെഴുതാൻ അനുവാദം കൊടുത്ത കുട്ടികളെ എഴുതിപ്പിക്കില്ല എന്ന് വാശിപിടിക്കുന്ന സർവകലാശാലക്ക് ആ പേരിന് അർഹതയുണ്ടോ? എന്താണ് ആ സ്ഥാപനത്തെ നയിക്കുന്ന പോളിസി? കോടതി അനുമതിക്കെതിരെ കൗണ്ടർ കേസ് കൊടുത്ത് വിജയിക്കുമ്പോൾ, കുട്ടികളെ പരാജയപ്പെടുത്തുമ്പോൾ സന്തോഷിക്കുന്നത് ആരൊക്കെയാണ്?

മാപ്പെഴുതി കൊടുത്താൽ, മാഞ്ഞുപോകുന്നതാണോ കോടതിവിധി?? അതാണ് കോടതികളും സംഘപരിവാറും തമ്മിലുള്ള കൂട്ടുകച്ചവടം! കോൺഗ്രസിന് ഇതിലെ റോൾ എന്താണ്?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button