Uncategorized

തീപിടിച്ച ബോട്ട് പുഴയില്‍ ഒഴുകിനടന്നു; അഗ്നിരക്ഷാസേന നടത്തിയത് അതിസാഹസിക യജ്ഞം

കോഴിക്കോട്: തീപിടിച്ച മത്സ്യബന്ധന ബോട്ട് കയര്‍ പൊട്ടി പുഴയിലൂടെ ഒഴുകി. അതിസാഹസിക യജ്ഞത്തിനൊടുവിൽ അഗ്നിരക്ഷാസേന തീയണച്ചു.ബുധനാഴ്ച രാത്രി ഫറോക്ക് പഴയപാലം ചുവട്ടില്‍ നിര്‍ത്തിയ മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. തമിഴ്‌നാട് സ്വദേശികളുടെ ആര്‍ജെ എന്ന മത്സ്യബന്ധന ബോട്ടിന്‍റെ എന്‍ജിനും ഇന്ധന ടാങ്കിലും തീ പടരുകയായിരുന്നു ബോട്ടിനെ ബന്ധിപ്പിച്ചിരുന്ന കയര്‍ തീകത്തി പൊട്ടിയതിനാല്‍ ബോട്ട് പഴയ പാലത്തിന്‍റെ അടിയിലേക്ക് നീങ്ങിയതോടെ തീ അണയ്ക്കല്‍ ബുദ്ധിമുട്ടായി.

തുടര്‍ന്ന് രണ്ട് മീഞ്ചന്തയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ യൂണിറ്റ് വാഹനങ്ങളില്‍ ഒന്ന് പാലത്തില്‍ കയറ്റി മുകളില്‍ നിന്ന് വെള്ളം ചീറ്റിച്ചപ്പോള്‍ ബോട്ട് ഒഴുകി നടന്നു. ഇതേ തുടര്‍ന്ന് ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ ഇ.ശിഹാബുദീന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനുപ്രസാദ് എന്നിവര്‍ കയറുമായി പുഴയില്‍ ഇറങ്ങി.

ബോട്ടിനെ കയറുമായി ബന്ധിപ്പിച്ച് കരയിലേക്ക് വലിച്ചടുപ്പിച്ചു. എന്‍ജിനിലും ഇന്ധനടാങ്കിലും തീ പടര്‍ന്ന ബോട്ടില്‍ നിന്ന് എല്‍പിജി സിലിണ്ടര്‍ നീക്കം ചെയ്തു. വെള്ളമടിച്ച് തീയണക്കുകയും ചെയ്തു. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button