Uncategorized

കനിവ് കാട്ടാതെ വാഹന യാത്രക്കാർ, കാറിടിച്ച് റോഡരികിൽ രക്തം വാർന്ന് കിടന്നത് പത്ത് മിനിറ്റോളം; വയോധികൻ മരിച്ചു

പാലക്കാട്: കാറിടിച്ച് റോഡരികിൽ പത്ത് മിനിറ്റോളം രക്തം വാർന്ന് കിടക്കേണ്ടി വന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം.

കൂറ്റനാട് – തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തുനിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അബൂബക്കറിലെ ആശുപത്രിയിലേക്ക് മാറ്റാൻ അതുവഴി വന്ന കാറുകളും മറ്റ് വാഹനങ്ങളും തയ്യാറായില്ല. നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ വൈകി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഏറെ വൈകി അപകടത്തിൽപെട്ട കാറിൽ തന്നെയാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബൂബക്കറിനെ ആശുപത്രിയിലേക്ക് മാറ്റാൻ വാഹന യാത്രക്കാർ സഹായിച്ചില്ലെന്നും ആംബുലൻസ് ലഭിക്കാൻ വൈകിയെന്നും നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button