Uncategorized
അട്ടപ്പാടിയിൽ അരിവാൾ രോഗം വ്യാപകം, ഗൗരവമേറിയ വിഷയം, 10 മാസത്തിനുള്ളിൽ 10 കുട്ടികൾ മരിച്ചു; വി കെ ശ്രീകണ്ഠൻ എംപി

തിരുവനന്തപുരം: അട്ടപ്പാടിയിൽ 10 മാസത്തിനകം 10 കുട്ടികൾ മരിച്ചതായി വി കെ ശ്രീകണ്ഠൻ എംപി. ഗൗരവമുള്ള വിഷയമാണെന്നും അരിവാൾ രോഗം വ്യാപകമാണെന്നും വി കെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. രോഗം ഇല്ലാതാക്കാൻ കഴിഞ്ഞകാല സർക്കാരുകളുടെ ഭാഗത്തുനിന്നും നിരവധി ശ്രമം ഉണ്ടായി. ഇതിനെ രാഷ്ട്രീയമായല്ല കാണേണ്ടത്. പാലക്കാട്ടെ ചില രാഷ്ട്രീയക്കാർ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും മുൻമന്ത്രിമാരടക്കം ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു. 10 കൊല്ലത്തിനിടെ ശിശുമരണം ഇല്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. രാജേഷ് സ്പീക്കറും മന്ത്രിയുമായ കാലത്ത് 42 മരണമുണ്ടായി. രാജേഷിൻ്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും എംപി വിമർശിച്ചു.




