Uncategorized

റബർ വില 300 രൂപയിലേക്ക്; വിലക്കയറ്റത്തിന് കാരണം ആഗോളതലത്തിലെ ഉത്പാദനക്കുറവ്, ക്രെഡിറ്റ് അടിച്ചെടുക്കാൻ റബർ ബോർഡ്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച് റബർ വിപണി. ഒരു കിലോ റബറിന്റെ വില 300 രൂപയിലേക്ക് അടുക്കുമ്പോൾ, വിലക്കയറ്റത്തിന്റെ നേട്ടം തങ്ങളുടേതാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് റബർ ബോർഡ്. എന്നാൽ, റബർ വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു വില വർധനവിന്റെ മുൻഘട്ടങ്ങളിൽ ബോർഡ് ചെയർമാൻ സ്വീകരിച്ച നിലപാട്. ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നിൽ ആഗോളതലത്തിലെ ഉത്പാദനക്കുറവും ആഭ്യന്തര വിപണിയിലെ ആവശ്യകത വർധിച്ചതുമാണ് എന്നിരിക്കെയാണ് ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള റബർ ബോർഡിന്റെ നീക്കം.

ആഗോള വിപണിയിൽ നേരത്തെയും റബർ വില ഉയർന്നിട്ടുണ്ട്. എന്നാൽ അന്ന് ആഭ്യന്തര വിപണിയിൽ അതിനനുസരിച്ചുള്ള വിലവർധന ഉണ്ടായില്ല. ആ ഘട്ടത്തിൽ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ റബർ ബോർഡിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായതുമില്ല. വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ ബോർഡിന് കഴിയില്ലെന്നായിരുന്നു അന്ന് ചെയർമാൻ എൻ. ഹരിയുടെ നിലപാട്.

ഇപ്പോൾ റബർ വില 300 രൂപയിലേക്ക് അടുക്കുമ്പോൾ, ഈ നേട്ടത്തിന്റെ അവകാശവാദവുമായി റബർ ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, നിലവിലെ വിലക്കയറ്റത്തിൽ ബോർഡിന്റെ പങ്ക് എന്താണെന്നതാണ് പ്രസക്തമായ ചോദ്യം. വിപണിയിലെ സാഹചര്യം അനുകൂലമായതിന്റെ ഫലമായി വില ഉയർന്നപ്പോൾ, അതിന്റെ നേട്ടം സ്വന്തം ഇടപെടലിന്റെ ഫലമായി ചിത്രീകരിക്കാനാണ് ബോർഡിന്റെ ശ്രമം. വില താഴുമ്പോൾ വിപണിയിൽ ഇടപെടാൻ കഴിയില്ലെന്ന് പറയുന്ന മ്പോർഡാണ് വില ഉയർന്നപ്പോൾ അത് തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button