Uncategorized

നേതാക്കൾ കാണിക്കുന്നത് രാഷ്ട്രീയ വഞ്ചന’; പൊലീസിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്

പൊലിസിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് രം​ഗത്ത്. പൊലീസിനെ ഉപയോഗിച്ച് യൂത്ത് ലീഗിനെ വേട്ടയാടുന്നതായി യൂത്ത് ലീഗ് കോഴിക്കോട് ജില്ല ട്രഷറർ ശിഹാബ് കന്നാട്ടി ആരോപിച്ചു. മുന്നണി അടിസ്ഥാനത്തിൽ പ്രകടനം വിളിച്ച് യുത്ത് ലീഗ് കാരുടെ പേരിൽ മാത്രം കേസ് എടുക്കുന്നുവെന്നും ചില മുന്നണി നേതാക്കൾ കാണിക്കുന്നത് രാഷ്‌ട്രീയ വഞ്ചനയാണെന്നുമാണ് ശിഹാബ് കന്നാട്ടി പറയുന്നത്. പൊലിസ് നിലപാട് തുടർന്നാൽ യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പേരാമ്പ്രയിലെ യൂത്ത് ലീഗിനെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറും ധാരണ മാത്രമാണ്.
കൊണ്ടും കൊടുത്തും തന്നെയാണ് പേരാമ്പ്രയിൽ മുസ്ലിം ലീഗ് ഇക്കാലമാത്രയും രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. കള്ള കേസും ജയിലറയും പലപ്പോഴും നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ തെരുവിൽ തല്ലിയും വധ ശ്രമത്തിന് കേസ് എടുത്തും
വീര്യം കെടുത്താമെന്ന് പോലീസും അവർക്ക് കുഴലൂതുന്ന ആഭ്യന്തര കൈകാര്യക്കാരും കരുതുന്നുവെങ്കിൽ അത്തരക്കാരുടെ മുന്നിൽ കൂടെയാണ് ഈ പാർട്ടി വളർന്നു നില നിൽക്കുന്നത് എന്ന് ഓർമ്മപ്പെടുത്തുകയാണ്.
‍
മുന്നണി അടിസ്ഥാനത്തിൽ ഒരുമിച്ചു പ്രകടനം വിളിച്ചതിന് ശേഷം യൂത്ത് ലീഗുകാരുടെ പേരുകൾ മാത്രം കേസിൽ ഉൾപ്പെടുത്തിയതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരായാലും അത് വെളിച്ചത്ത് വരിക തന്നെ ചെയ്യും. അത്തരം പോലീസുകാരെ നില നിർത്താൻ ചില മുന്നണി നേതാക്കൾ അണിയറയിൽ കരുക്കൾ നീക്കുന്നത് രാഷ്ട്രീയ വഞ്ചനയും അധാർമികവുമാണ്.പേരാമ്പ്രയിലെ ലീഗുകാരുടെ ചോര പലപ്പോഴും പൊടിഞ്ഞത് ആർക്ക് വേണ്ടിയാണ് എന്ന് ആരും മറന്ന് പോകണ്ട.ഇത് വലിയ രാഷ്ട്രീയ മിടുക്കാണെന്ന് കരുതുകയും വേണ്ട. പോലീസ് അതി ക്രമവും വിവേചനവും തുടർന്നാൽ ശക്തമായ യുവജന പ്രക്ഷോഭത്തിന് യൂത്ത് ലീഗ് മുന്നിൽ ഉണ്ടാകുക തന്നെ ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button