റിയാദിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടത്തിനും വാഹനത്തിനും കേടുപാടുകൾ

റിയാദ്: ചൊവ്വാഴ്ച റിയാദിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കെട്ടിടത്തിനും നിർമ്മാണത്തിലിരിക്കുന്ന പദ്ധതിക്കും ഒരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്തെത്തി ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഹൂതി ഭീകരർ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തടഞ്ഞു തകർത്തതിനെ തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ നഗരത്തിൽ പതിച്ചത്. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തു
യെമനിലെ സനയിൽ പ്രവർത്തിച്ചിരുന്ന ഹൂതി ഭീകരരുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സഖ്യസേന വിജയകരമായി തകർത്തതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാൽക്കി കഴിഞ്ഞ ദിവസം അറിയിച്ചു. യെമനിൽ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന റിയാദിന് നേരെ ആക്രമണം നടത്താൻ ഇതിലൊന്നാണ് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖല പൂർണ്ണമായും തകർക്കുന്നതിനുള്ള സൈനിക നടപടികൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.




