Uncategorized
ചേരാനല്ലൂര്‍ വാഹനാപകട കേസ്: അഡീഷണല്‍ ജഡ്ജിക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂര്‍ അപകടക്കേസില്‍ 17കാരന്റെ പിതാവും വാഹന ഉടമയുമായ അഡീഷണല്‍ ജഡ്ജി താത്കാലിക ആശ്വാസം. കേസില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.മൂന്‍ക്കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച കോടതി താത്കാലികമായി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. അദ്ദേഹം ജുഡീഷ്യല്‍ ഓഫീസര്‍ അല്ലേയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ മൂന്‍കൂര്‍ ജാമ്യത്തെ ജയബാലകൃഷ്ണന്റെ കുടുംബം എതിര്‍ത്തിട്ടുണ്ട്.




