Uncategorized

ചേരാനല്ലൂർ വാഹനാപകടം: പ്രതിയായ ജഡ്ജിക്കെതിരെയുള്ള നടപടി രണ്ട് ദിവസത്തിന് ശേഷം

കൊച്ചി: ചേരാനല്ലൂർ വാഹനാപകട മരണത്തിൽ പ്രതിയായ ജഡ്ജിക്കെതിരെ ഉള്ള നടപടി രണ്ട് ദിവസത്തിന് ശേഷം. തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. നടപടി, പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മതി എന്നാണ് തീരുമാനം. അതിനിടെ, ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ കണ്ടു. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു തൃശ്ശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ റിപ്പോർട്ട്.ജഡ്ജിയെ പിരിച്ചുവിടണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം. ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആഡംബര ബൈക്ക് അടക്കം പിടിച്ചെടുത്തിരുന്നു. ജഡ്ജിയുടെ വീട്ടിൽ പരിശോധന തുടരുകയാണ്. ക്രൈംബ്രാഞ്ച് എസ്പിയും സംഘവുമാണ് പരിശോധന നടത്തുന്നത്. സിസിടിവി ഹാർഡ് ഡിസ്ക് അടക്കമുള്ളവ കണ്ടുകെട്ടും. കേസിൽ കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായി ഉടമയായ സെക്ഷൻ സ്റ്റേജ് എംവിഡി കരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.അതിനിടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 30-ന് വീണ്ടും പരിഗണിക്കും. പതിനേഴുകാരന്റെ കുടുംബത്തിന് നോട്ടീസ് അയച്ചു. കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ കക്ഷിച്ചേർത്തു. ജാമ്യം റദ്ദാക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം. പതിനേഴുകാരനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button