പോസ്റ്റുകളും അക്കൗണ്ടുകളും നീക്കിയാൽ പ്രശ്നങ്ങൾ ഇല്ലാതാകില്ല; സർക്കാരിനോടുള്ള അവിശ്വാസം കൂടും:അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ദിവസേന ഇന്‍സ്റ്റഗ്രാമില്‍ നിന്നും ആയിരക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നുണ്ടെന്നും അതിലൂടെ ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാകില്ലെന്നും സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഈ സെന്‍സര്‍ഷിപ്പിലൂടെ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള അവിശ്വാസം കൂടുതല്‍ വര്‍ധിപ്പിക്കാനേ കഴിയുള്ളൂവെന്നും ജനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് സര്‍ക്കാരാണെന്നും അഭിജീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ഇന്‍സ്റ്റഗ്രാമിനെതിരായ നടപടി വിജയിക്കാന്‍ പോകുന്നില്ല! സര്‍ക്കാര്‍ ദിവസവും ആയിരക്കണക്കിന് പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍ ഒരു അടിസ്ഥാന കാര്യം സര്‍ക്കാര്‍ മറന്നുപോകുന്നതായി തോന്നുന്നു. ആളുകള്‍ തങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും ഉന്നയിക്കുന്ന ഒരു വേദി മാത്രമാണ് ഇന്‍സ്റ്റാഗ്രാം. അതിന് പിന്നിലുള്ള പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ക്കപ്പുറത്താണ്. അക്കൗണ്ടുകള്‍ നീക്കം ചെയ്തതുകൊണ്ട് ആ പ്രശ്‌നങ്ങള്‍ ഇല്ലാതാകില്ല. മറിച്ച്, ഈ സെന്‍സര്‍ഷിപ്പ് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുള്ള അവിശ്വാസം കൂടുതല്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. ജനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് സര്‍ക്കാരാണ്’, അഭിജീത് കുറിച്ചു.
അതേസമയം, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ഇൻഡ്യ സഖ്യം നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന മഹാറാലിക്ക് ഡൽഹി പൊലീസ് നിബന്ധനകളോടെ അനുമതി നൽകി. നവംബർ മൂന്ന് വരെ രാംലീല മൈതാനം പരിപാടിക്കായി ഉപയോഗിക്കുന്നതിനാണ് കർശന നിബന്ധനകളോടെ പൊലീസ് എൻഒസി നൽകിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, സിസിടിവി നിരീക്ഷണം, വാഹനങ്ങളുടെ പാർക്കിംഗ്, റാലി അവസാനിപ്പിക്കേണ്ട സമയം എന്നിവയടക്കം നിബന്ധനകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എസ്ഐആറിലുണ്ടായ ക്രമക്കേടുകൾക്ക് മറുപടി പറയണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യുപ്പെട്ടാണ് പ്രതിഷേധം.




