Uncategorized
ഇടുക്കി കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മണ്ണിടിച്ചിൽ; അപകടം സ്വകാര്യ ബസ് കടന്നുപോകുന്നതിനിടെ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മണ്ണിടിച്ചിൽ. പെരുവന്താനം കടുവാ പാറയ്ക്ക് സമീപമാണ് മണ്ണ് ഇടിഞ്ഞു വീണത്. കട്ടപ്പനയിലേക്കുള്ള സ്വകാര്യ ബസ് കടന്നു പോകുന്നതിനിടെയായിരുന്നു അപകടം. ബസ് റോഡിന്റെ ഒരു അരികിലായതിനാൽ വലിയ അപകടം ഒഴിവായി.അപകടം നടന്നതിനു പിന്നാലെ ഹൈവേ പൊലീസ് സ്ഥലത്ത് എത്തി. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്




