മലയാളി സാമൂഹികപ്രവർത്തകൻ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: മലയാളി സാമൂഹികപ്രവർത്തകൻ റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കേളി കലാ സാംസ്കാരിക വേദി മലസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂനിറ്റ് ജോയിൻറ് സെക്രട്ടറിയുമായ നാരായണൻ എന്ന മണി (57) ആണ് മരിച്ചത്. കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനാണ്33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ 10 വർഷത്തോളമായി മലസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ റെഡ് ക്രസൻറിനെ വിവരമറിയിച്ചു. ആംബുലൻസിൽ ഉടൻ ഒബൈദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒബൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.



