Uncategorized

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 480 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സ്വർണം ഇന്ന് ഗ്രാമിന് 13,195 രൂപയും പവന് 1,05,560 രൂപയുമായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ പവന് 50 രൂപ കൂടി 1,05,080 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ
ഒക്ടോബർ 28- 1,05,560 രൂപ

ഒക്ടോബർ 27- 1,05,080 രൂപ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button