Uncategorized

മുൻ ഗവര്‍ണറുടെ പിഎസ്സി ശുപാര്‍ശ സഭയിൽ ചര്‍ച്ച; ജനാധിപത്യത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് പിണറായി, മുഖ്യമന്ത്രി നിലപാട് പറയണമെന്ന് ആവശ്യം

തിരുവനന്തപുരം: പിഎസ് സി ചെയർമാനെയും മുഴുവൻ അംഗങ്ങളെയും പിരിച്ചുവിടാനുള്ള മുൻ ഗവർണ്ണറുടെ ശുപാർശ ജനാധിപത്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് നിയമസഭയിൽ പ്രതിപക്ഷനേതാവ്. മുൻകൂട്ടി അറിയിക്കാതെയുള്ള ഗവർണ്ണറുടെ നടപടിയിൽ സർക്കാറിന് നീരസമുണ്ട്. ഗവർണ്ണറുടെ നടപടിയെ മന്ത്രി ഒജെ ജനീഷും വിമർശിച്ചു. ഇതിനിടെ കാത്തിരുന്ന് കാണാമെന്ന വിലയിരുത്തലാണ് പിഎസ് സി യോഗത്തിലുണ്ടായത്

സ്ഥാനമൊഴിയും മുമ്പ് ആർലേക്കർ നടത്തിയ നീക്കത്തിനറെ അമ്പരപ്പിലാണ് സംസ്ഥാന രാഷ്ട്രീയം. ചെയർമാനും അംഗങ്ങളും ഇടത് ആഭിമുഖ്യമുള്ളവരായതിനാൽി രാഷ്ട്രയമീയ തിരിച്ചടി എൽഡിഎഫിന്. സംസ്ഥാനത്തിൻറെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന നിലയിൽ ഇന്നലെ തുടങ്ങിയ പ്രതിരോധം നിയമസഭയിലും ആവർത്തിച്ചു പ്രതിപക്ഷം. പിണറായി അടിയന്തിര സബ് മിഷനായി ഉന്നയിച്ചു. ഗവർണ്ണർക്കെതിരായ സബ്മിഷനായതിനാൽ സ്പീക്കർ അനുവദിച്ചില്ല.

സ്പീക്കർ അനുമതി നിഷേധിച്ചിട്ടും പിണറായി വിമർശനം തുടർന്നു. മുഖ്യമന്ത്രിയുടെ നിലപാടിലാണ് ഇനിയുള്ള ആകാംക്ഷ.. നിയമന ക്രമക്കേടിൽ പിഎസ് സിക്കെതിരെ കടുത്ത നിലപാടെടുത്തതാണ് യുഡിഎഫ്. പക്ഷെ ഗവർണ്ണർ മുൻകൂട്ടി അറിയിക്കാതെ കടുംവെട്ട് നീക്കം നടത്തിയതിലാണ് പ്രശ്നം. സർക്കാറിൻറെ ഒത്താശയോടെയുള്ള സംഘപരിവാർ അജണ്ട ഗവർണ്ണർ നടപ്പാക്കുന്നുവെന്ന സിപിഎം പ്രചാരണത്തിൻറെ പശ്ചാത്തലിത്തിലാണ് സർക്കാർ കരുതലെടുക്കുന്നത്. കൂടുതൽ മന്ത്രിമാർ ഗവർണ്ണർക്കെതിരെ പ്രതികരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button