Uncategorized

കണ്ണൂരിൽ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.

കണ്ണൂർ: പാപ്പിനിശേരിയിൽ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടിൽ കയറി ആക്രമിച്ചത്.

കഴിഞ്ഞ ഏപ്രിൽ 18ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടിൽ നിന്ന് ചുറ്റികയെടുത്താണ് തലയ്ക്ക് അടിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നൽകാൻ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകിൽ നിന്നും ആക്രമിച്ചത്.

ആക്രമണശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച പകൽ 12ന് ശേഷം.

അച്ഛൻ: കളത്തേര രാമകൃഷ്ണൻ.
അമ്മ: കാക്കാമണി ശാന്ത.
ഭാര്യ: അരുണിമ (ഫാർമസിസ്റ്റ്, കണ്ണപുരം എഫ്എച്ച്സി). മക്കൾ: വസുദേവ്, വാമിക. സഹോദരങ്ങൾ: പ്രമോദ്, പ്രസീത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button