Uncategorized

എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു.

കോഴിക്കോട്: ഫേസ്ബുക്കിൽ എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു. പേരാമ്പ്ര സ്വദേശി ആദംകുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിൽ എ എ റഹീമിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരണം നടത്തി എന്നായിരുന്നു പരാതി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button