Uncategorized

കൃഷി മന്ത്രി കാണണം കർഷകരുടെ ദുരിതം! മഴ ചതിച്ചു, സബ്സിഡിയുമില്ല; വട്ടവടയിൽ പച്ചക്കറി കൃഷി നിലങ്ങൾ തരിശു ഭൂമിയായി മാറുന്നു

ഇടുക്കി: പച്ചക്കറിയുടെ കലവറയായ ഇടുക്കി വട്ടവടയിൽ കൃഷിയിൽ വൻ ഇടിവ്. കഴിഞ്ഞ രണ്ടുവർഷം കൊണ്ട് 2000 ഹെക്ടറിൽ നിന്ന് 800 ഹെക്ടർ ആയി പച്ചക്കറി കൃഷി കുറഞ്ഞു. മഴ ചതിച്ചതും ജലസേചന മാർഗങ്ങൾ ഇല്ലാത്തതും സബ്സിഡി ലഭിക്കാത്തതുമാണ് കർഷകർ കൃഷിയിൽ നിന്ന് പിന്തിരിയാൻ കാരണം.ശീതകാല പച്ചക്കറിയുടെ വിളനിലമായ വട്ടവടയിൽ പച്ചക്കറി കൃഷി നിലങ്ങൾ വ്യാപകമായി തരിശു ഭൂമിയായി മാറുകയാണ്. കാലാവസ്ഥ വ്യതിയാനമാണ് കർഷകരെ ചതിച്ചത്. ആവശ്യമായ മഴയില്ല എന്നതുകൊണ്ട് തന്നെ ഇറക്കിയ കൃഷി വാടിക്കരിഞ്ഞു. അഞ്ചുവർഷം മുമ്പ് 2000 ഹെക്ടർ പച്ചക്കറികൃഷി ഉണ്ടായിരുന്ന വട്ടവടയിൽ ഇന്നുള്ളത് വെറും 800 ഹെക്ടറിൽ മാത്രം.വെളുത്തുളളി, ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബട്ടർ ബീൻസ്, ഗ്രീൻ പീസ്, മല്ലി തുടങ്ങി വട്ടവടയുടെ സ്വന്തം പച്ചക്കറികളുടെയാണ് ഉല്പാദനം കുത്തനെ കുറഞ്ഞത്. വിലപ്പന നടത്തുന്ന ഇടനിലക്കാരിൽ നിന്ന് പണം കടം വാങ്ങിയാണ് കർഷകർ കൃഷിയിറക്കുന്നത്. വലിയ ലാഭം ഇടനിലക്കാർ കൊയ്യുന്നതോടെ പല കർഷകർക്കും കൃഷി ദിനംപ്രതി നഷ്ടത്തിലാകുന്നു.

വെളുത്തുളളി ഒരു ഹെക്ടറിൽ കൃഷി ചെയ്യാൻ കർഷകന് മൂന്നു മുതൽ മൂന്നര ലക്ഷം രൂപ ചിലവ് വരും. ഉരുളക്കിഴങ്ങിന് 2 ലക്ഷവും, കാബേജിനും കാരറ്റിനും 1.50 ലക്ഷം രൂപ വരെ ചിലവ് ഉണ്ടാകും. ഓരോ സീസൺ കഴിയുമ്പോഴും ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു. ഒപ്പം വിത്തിനും, വളത്തിനും വില കുത്തനെ കുതിച്ചു. 2010 മുതൽ 2017 വർഷം വരെ ഒരു ഹെക്ടർ കൃഷിക്ക് 22,500 രൂപ സബ്സിഡി നിരക്ക് ലഭിച്ചിരുന്നതായി കർഷകർ പറയുന്നു. ഇന്ന് ഒരു രൂപ പോലും സബ്സിഡി ലഭിക്കുന്നില്ലെന്നാണ് പരാതി. മാറിയ കാലാവസ്ഥയിൽ മഴക്കുറവിനെ പ്രതിരോധിക്കാൻ പുത്തൻ ജലസ്രോതസുകളാണ് കർഷകർക്ക് ആവശ്യം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button