Uncategorized

തൃശൂർ പൂരം അട്ടിമറി കേസ്: അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം 8 പ്രതികൾ

തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി. എട്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് കൈമാറത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി നൽകും. സർക്കാർ ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പ്രതികളാണുള്ളത്. സർക്കാർ അനുമതി വേണ്ട വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെതിരായ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദയുണ്ടാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്ന ഗുരുതരമായ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കേസന്വേഷണം നീട്ടിക്കൊണ്ടുപോകാനാണിതെന്ന ആക്ഷേപവും ശക്തമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button