Uncategorized
പാമ്പാടിയിൽ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിക്ക് സമീപം പതിമൂന്നാം മൈലിലുണ്ടായ ബസപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. മീനടം സ്വദേശിനിയായ ആഷ്‌ലി, സുഹൃത്ത് കൃപ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർദിശയിൽ എത്തിയ സിഎംഎസ് ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അതേസമയം, ബസ് അമിതവേഗത്തിലായിരുന്നുവെന്നും അപകടത്തിന് പിന്നാലെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ബസ് സ്ഥലത്തുനിന്ന് മാറ്റിയെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും നാട്ടുകാരുടെ ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.




